മതപരമായ കല്ല്, കുരിശ് ഉള്‍പ്പടെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍മാര്‍ വഴി കളക്ടര്‍ നിര്‍ദേശം നല്‍കണമെന്നും, ഇതിനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

പ്ലാന്റേഷന്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള അനധികൃത ആരാധനാലയങ്ങല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മതപരമായ കല്ലുകളും, കുരിശുകളും ഉള്‍പ്പടെയുള്ളവ കണ്ടെത്തി നീക്കാനാണ് നിര്‍ദേശം. ആറുമാസത്തിനകം ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി അവ പൊളിച്ചുനീക്കാനാണ് നിര്‍ദേശം. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കും കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള അധികൃതരെ വിവിരമറിയിക്കാമെന്നും കോടതി പറയുന്നു. മതപരമായ സാഹോദര്യം സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്ന് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു. നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

പത്തനംതിട്ടയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയില്‍ തൊഴിലാളികള്‍ക്ക് ആരാധന നിര്‍വഹിക്കാനായി ചെറിയ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ വിപുലപ്പെടുത്താന്‍ ചിലര്‍ ശ്രമങ്ങള്‍ ആരംഭിച്ചത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹരജി നല്‍കിയത്. ക്ഷേത്രങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാനുള്ള ശ്രമങ്ങള്‍ നടന്നു എന്നും അത് സംഘര്‍ഷത്തിന് കാരണമായി എന്നും ഹരജിയില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കല്‍ എന്നിവടങ്ങളിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയില്‍ ക്ഷേത്രങ്ങള്‍ ഉള്ളത്.

ഈ ക്ഷേത്രങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയിലായണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങള്‍ നിര്‍മിക്കാനാണെങ്കിലും സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് ഭൂസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. സ്വന്തം ശരീരത്തിലടക്കം ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഭൂമി കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഒരു വിഭാഗത്തിന് മാത്രം സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയം നിര്‍മിക്കാന്‍ അനുമതി നല്‍കിയാല്‍ മറ്റു വിഭാഗങ്ങള്‍ക്കും അനുമതി നല്‍കേണ്ടി വരും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് തന്നെ, ഏത് വിഭാഗത്തിനായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു. ഇത്തരം ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്താല്‍ ദൈവം കൂടുതല്‍ സന്തോഷിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ അനേകം ആരാധനാലയങ്ങള്‍ നിലവിലുണ്ടെങ്കിലും ഇപ്പോഴും കല്ലോ, കുരിശോ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചുകൊണ്ട് പിന്നീട് അതിന് മതത്തിന്റെ നിറം നല്‍കുന്നത് തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവ പിന്നീട് വലിയ ആരാധനാലയങ്ങളായി മാറുന്നു എന്നും കോടതി പറഞ്ഞു.

ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ എത്രയും പെട്ടെന്ന് പൊളിച്ചുനീക്കണമെന്ന് ഉത്തരവിടുകയായിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ആറ് മാസത്തിനകം ഒഴിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം

തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ

വോട്ടെടുപ്പ് സമയം തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട്

സമ്മതിദായകര്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സുതാര്യമായി വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് –

‘എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം’! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്

സ്മാർട്ട്‌ ഫോൺ കമ്പനികൾ സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അതേസമയം, സ്വകാര്യതാ ആശങ്കകൾ കാരണം ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നീ രാജ്യങ്ങൾ ഈ നീക്കത്തെ എതിർത്തതായി റോയിട്ടേഴ്സ്

ഹൃദയത്തിന് ആരോഗ്യമുണ്ടോ എന്ന് അറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ ലളിതമായ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവ മെഡിക്കല്‍ പരിശോധനകള്‍ക്ക് പകരമാവില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനുളള ലളിതമായ മാര്‍ഗങ്ങളാണ്. ടൈംസ് ഓഫ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.