കല്‍പറ്റ: രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നുവെന്ന് ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്തത് ആശ്വാസകരമാണ്. എന്നെ സ്ഥാനാർഥി ആക്കിയ പാർട്ടിയോടും മുന്നണിയോടും നന്ദി. സൗഹാർദപൂർവം എന്നെ സ്വീകരിച്ച വയനാട്ടുകാർക്കും നന്ദി. ഏത് മണ്ഡലം ഒഴിയണമെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തന്റെ പാര്‍ട്ടിയുമാണെന്നു ആനി രാജ പറഞ്ഞു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.