കൽപ്പറ്റ: രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചു
കൊണ്ട് യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കൽപ്പറ്റ ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. രാഹുൽ ഗാന്ധിക്കെതിരായി ബിജെപി യും ഇടതുപക്ഷവും നടത്തിയ എല്ലാ നുണ പ്രചാരണങ്ങളെയും അതിജീവിച്ച് രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ പ്ര വർത്തിച്ച എല്ലാ യുഡിഎഫ് പ്രവർത്തകരെയും നേതാക്കളെയും വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനവിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് യുഡിഎഫ് പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു. യോഗത്തിൽ നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







