സുൽത്താൻബത്തേരി: രാഹുൽ ഗാന്ധി എം പിയുടെ വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തിയുഡിഎഫ്
കോട്ടക്കുന്നിൽ നിന്നാരംഭിച്ച ആഹ്ളാദ പ്രകടനത്തിന് യുഡിഎഫ് നേതാക്കളായ ഐസി ബാലകൃഷ്ണൻ എം എൽ എ .ഡി പി രാജശേഖരൻ. അബ്ദുള്ള മാടക്കര- എൻ എം വിജയൻ.ടി മുഹമ്മദ്. ഉമ്മർകുണ്ടാട്ടിൽ.കോണിക്കൽ കാദർ.സതീഷ് പൂതിക്കാട് ‘സി കെ ആരിഫ്. നിസി അഹമ്മദ്’ പി പി അയ്യൂബ്. സമദ് കണ്ണിയൻ’ ഇന്ദ്രജിത്ത് എന്നിവർ നേതൃത്വം നൽകി.ബത്തേരി നഗരം ചുറ്റിയ പ്രകടനം ബത്തേരി സ്വതന്ത്ര മൈതാനിക്ക് സമീപം സമാപിച്ചു.സമാപന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.അബ്ദുള്ള മടക്കര അധ്യക്ഷത വഹിച്ചു.ടി മുഹമ്മദ്.ഡിപി രാജശേഖരൻ.ഷബീർ അഹമ്മദ് എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







