ജില്ലയിൽ 2023 ലെ കേരള പൊതുജനാരോഗ്യ നിയമം ഉടൻ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം ജില്ലാതല സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കേരള പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ജൂൺ പത്തിനകം പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റികൾ രൂപീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ യോഗം ചേർന്ന് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് കീഴിലും പ്രാദേശിക പൊതുജനാരോഗ്യ ഓഫീസറെ നിയമിക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ഓരോ മെഡിക്കൽ ഓഫീസർമാർക്ക് ചുമതല നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജില്ലാതല പബ്ലിക് ഹെൽത്ത് ഓഫീസർ പദവി നിർവ്വഹിക്കും. കേരള പൊതുജനാരോഗ്യ നിയമത്തിലെ വിഷയങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ അവലോകനം ചെയ്‌ത റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനാവുന്ന ജില്ലാതല പൊതുജനാരോഗ്യ സമിതിക്ക് നൽകും. ജില്ലാ കളക്ടർ ഉപാധ്യക്ഷയും ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) സമിതിയുടെ മെമ്പർ സെക്രട്ടറിയുമാണ്. ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സ), ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി), ജില്ലാ മൃഗ സംരക്ഷണ ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജില്ലാ ഫിഷറീസ് ഓഫീസർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ, ജില്ലാ ക്ഷീര വികസന ഓഫീസർ എന്നിവർ അംഗങ്ങളാണ്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







