കോട്ടത്തറ ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഔഷധ ഉദ്യാനത്തിന് തുടക്കം കുറിച്ചു. ഹരിത കേരള മിഷന്‍, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഈരംകൊല്ലി രാമന്‍ സ്മാരക ആയുര്‍വേദ ഡിസ്പെന്‍സറിയുടെ സമീപത്താണ് അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ ഉദ്യാനം ഒരുക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ അബൂബക്കര്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. സുരേഷ് മാസ്റ്റര്‍, പുഷ്പ സുന്ദരന്‍, കൃഷി ഓഫീസര്‍ അനഘ, ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







