ന്യൂഡൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉൽപ്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. ഡിസംബറോടെ 10 കോടി ഡോസ് തയ്യാറാകുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല പറഞ്ഞു. ബ്രിട്ടീഷ് മരുന്നുനിർമാതാക്കളായ അസ്‌ട്രസെനേക്കയുമായി ചേർന്നാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഡ് വാക്‌സിൻ തയ്യാറാക്കുന്നത്.
ഓക്‌സ്‌ഫഡ് സർവകലാശാല വാക്‌സിൻ ഇന്ത്യയിൽ നിലവിൽ അന്തിമഘട്ട പരീക്ഷണത്തിലാണ്. ഡിസംബറോടെ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. വാക്‌സിനുകൾ ആദ്യം ഇന്ത്യയിൽ വിതരണംചെയ്യും. അടുത്ത വർഷം അമ്പതുശതമാനം ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനായി കൈമാറും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്