മേപ്പാടി, പിണങ്ങോട് പ്രീമെട്രിക് ഹോസ്റ്റലുകളിൽ (ആണ്‍) പാര്‍ട്ട് ടൈം ട്യൂട്ടര്‍ തസ്തികയിൽ ഒഴിവ്. ഗണിതം, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ബി.എഡ് ബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖയുമായി ജൂണ്‍ 10 ന് വൈകിട്ട് മൂന്നിന് മേപ്പാടി ജി.എച്ച്.എസ്.എസ്, മുണ്ടേരി ജി.വി.എച്ച്. എസ്. സ്‌കൂളുകളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. മേപ്പാടി ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍; മേപ്പാടി- 9747103598, മുണ്ടേരി -9947835702

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള