വൈത്തിരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.പി.സിയുടെ മുദ്രാവാക്യമായ പ്ലാസ്റ്റിക് ഉപേക്ഷിക്കൂ,പ്രകൃതിയെ രക്ഷിക്കൂ എന്നതിന്റെ ഭാഗമായി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വൈത്തിരി സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് സ്കൂളിന് സ്റ്റീൽ പ്ലേറ്റുകൾ നൽകി. കുട്ടി പോലീസുകാർ പ്രധാന അധ്യാപകൻ പി. ഓംകാരനാഥന് സ്റ്റീൽ പ്ലേറ്റുകൾ കൈമാറി. എസ്.പി.സി സ്കൂൾ കോർഡിനേറ്റർമാരായ ബബിത,ഷെമീം എന്നിവർ നേതൃത്വം നൽകി.

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി
പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.