വയനാട് ജില്ലാ രൂപീകരണത്തിന്റെ അമരക്കാരൻ അഡ്വക്കേറ്റ് വി.എ മത്തായി അന്തരിച്ചു.

പ്രമുഖ അഭിഭാഷകനും വയനാട് ജില്ലാ രൂപീകരണത്തിന്റെ അമരക്കാരനും ആയിരു ന്ന കൽപ്പറ്റ കോലത്ത് വലിയവീട്ടിൽ അഡ്വക്കേറ്റ് വി എ മത്തായി അന്തരിച്ചു. 88 വയസ്സായിരുന്നു. 1959 നവംബർ ഒന്നിന് വയനാട്ടിൽ എത്തി കുടിയേറ്റ ജനതയുടെ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം വയനാടിന്റെ സമഗ്രവികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി 1979- 1984 കാലഘട്ടത്തിൽ കൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതികൾക്ക് മികച്ച ഉദാഹരണങ്ങളാണ് വയനാട് ജില്ലാ രൂപീകരണം, കൽപ്പറ്റ ഗവൺമെന്റ് കോളേജ് സ്ഥാപനം, പുളിയാർമല ഐടിഐ, മുണ്ടേരി ഗവൺമെന്റ് ഹൈസ്കൂൾ, പെരിന്തട്ട ഗവൺമെന്റ് സ്കൂൾ, കൽപ്പറ്റ ബൈപ്പാസ് പദ്ധതി, വിവിധ കോടതികൾ സ്ഥാപിക്കൽ മുതലായവ. കൽപ്പറ്റ ബാർ അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായ അദ്ദേഹം ഒമ്പത് തവണ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാന സമിതി കൺവീനർ എന്ന നിലയിൽ വയനാട് ജില്ലയുടെ ആസ്ഥാനം കൽപ്പറ്റയിൽ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലുമായി കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്കുവേണ്ടി അദ്ദേഹം ഹാജരായിട്ടുണ്ട്.
വിമോചനസമരം, ഒരണ സമരം, ട്രാൻസ്പോർട്ട് സമരം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ റോയിട്ടേഴ്സ് വാർത്താ മാധ്യമത്തിന് അഭിമുഖം നൽകുകയും ചെയ്തിട്ടുണ്ട്
സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം റോട്ടറി, ലയൺസ്, ഓഫീസേഴ്സ് ക്ലബ്ബുകളുടെ സ്ഥാപക അംഗമായും. ഇസ്കസ്, ശക്തി ഗ്രന്ഥശാല പ്രസ്ഥാനം, റെഡ് ക്രോസ് വയനാട് എന്നിവയുടെ രൂപീകരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു. വിവിധ അഖിലേന്ത്യ കായിക ടൂർണമെന്റ് കൾ വയനാട്ടിൽ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. ജീവിക്കുന്ന ഓർമ്മകൾ എന്ന ആത്മകഥയുടെ രചയിതാവാണ്
റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപികയും വയനാട് ജില്ലാ മുൻ ഗൈഡ്സ് കമ്മീഷണറും ആയ ഭാര്യ ചെല്ലമ്മ മത്തായി, മണ്ണൂർ വിളവിനാൽ കുടുംബാംഗമാണ്. മക്കൾ മിനി മത്തായി (ജി എച്ച് എസ് ബീനാച്ചി), ദീപാ മത്തായി, സിനി സൂസൻ മത്തായി (ജി എച്ച് എസ് എസ് ആനപ്പാറ), അഡ്വക്കേറ്റ് പ്രഭാ മത്തായി, അഡ്വക്കേറ്റ്, ശുഭ മത്തായി, ലല്ലു റേച്ചൽ മത്തായി. മരുമക്കൾ: അഡ്വക്കേറ്റ് കെ യു ബേബി, അഡ്വക്കേറ്റ് ലാൽജി പി തോമസ് (ഹൈക്കോടതി), ജസ്റ്റിൻ കെ ജോൺ ( ഫോർച്യൂൺ ഗ്രൂപ്പ്), അഡ്വക്കേറ്റ് അജി മാത്യു, മനോജ് മാത്യു (ഇൻഫോപാർക്ക്), ആഷ്‌ലി മാത്യൂസ് (ആക്സിൻജർ, ബാംഗ്ലൂർ ).പേരമകൻ അഡ്വക്കേറ്റ് മിഥുൻ ബേബി ജോൺ കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.