മൂപ്പൈനാട് ലക്കിഹില്ലിൽ രണ്ട് ആടുകളെ പുലി കൊന്നു. കുണ്ടുകുളം മനാഫിൻ്റെ ആടുകളെയാണ് കൂട്ടിൽ നിന്നും പുലി പിടിച്ചെടുത്തത്. ഒരു ആടിനെ പാതി ഭക്ഷിച്ച നിലയിയിൽ കണ്ടെത്തി. മറ്റൊരാടിനെ പിടിച്ചു കൊണ്ടുപോയെന്നും ഉടമസ്ഥൻ പറഞ്ഞു. പുലർ ച്ചെ 2 മണിയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോ ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







