ജീവനം - പദ്ധതിക്ക് തുടക്കം കുറിച്ചു

Advertisement
Featured Image

നടവയൽ : സെൻറ് തോമസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജീവനം എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ബലൂൺ കൊണ്ടുള്ള സംരക്ഷണം മതിൽ, ലഹരി വിരുദ്ധ സന്ദേശ ജ്വാല തെളിയിക്കൽ, ഫ്ലാഷ് മോബ്, ലഘുലേഖ വിതരണം, മാഗസിൻ പ്രകാശനം, ലോഗോ പ്രകാശനം, ദീപശിഖ പ്രയാണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. ഒരുമാസം നിലനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.


സ്കൂൾ മാനേജർ ഫാ. വിൻസൻറ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ജെയിംസ് പോൾ, കെ ജെ ബിജു, രാജു വലിയറ, സി. പി വി സിനി, മരിയ ജെയിംസ്, ജെൻട്രി പോൾ, ജോസഫ് എന്നിവർ സംസാരിച്ചു.

Advertisement

Related News