മുണ്ടക്കൈ-ചൂരൽമല ഉപജീവന പദ്ധതി ധനസഹായ വിതരണോദ്ഘാടനം നാളെ

Advertisement
Featured Image

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുടുംബശ്രീ മുഖേന ഉപജീവന പദ്ധതി പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നാളെ (ഓഗസ്റ്റ് 21) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവഹിക്കും. ദുരന്ത ബാധിത കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങൾ പുനഃസ്ഥാപിക്കാൻ സ്വയംതൊഴിൽ-സംരംഭക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട 150 ഓളം കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം മന്ത്രി ഇന്ന് വിതരണം ചെയ്യും. മൈക്രോ പ്ലാൻ പദ്ധതിയിൽ ദുരന്ത മേഖലയിലെ 433 കുടുംബങ്ങൾക്കാണ് സാമ്പത്തിക പിന്തുണ നൽകുന്നത്. 


പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,61,66,000 രൂപയും കുടുംബശ്രീ പ്ലാൻ ഫണ്ട് വിഹിതത്തിൽ നിന്നും 1,65,05,000 രൂപയും കാർഷികേതര മേഖലയിലെ സംരംഭ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് 305 കുടുംബങ്ങൾക്ക് 4,19,88,000 രൂപ വിതരണം ചെയ്തിരുന്നു. ഇതിൽ 36 കുടുംബങ്ങൾക്കാണ് നിലവിൽ രണ്ട് ലക്ഷം രൂപ വീതം നൽകിയത്. ബാക്കിയുള്ള 269 കുടുംബങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി മുഖേന തുക അനുവദിച്ച് ഗുണഭോക്താക്കൾ സംരംഭകരുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകി ജില്ലക്ക് അകത്തും പുറത്തുമായി നൂതന സംരംഭങ്ങൾ ആരംഭിച്ചു.


 കൽപ്പറ്റയിൽ നടക്കുന്ന ധനസഹായ വിതരണത്തിൽ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാവും. എം.എൽ.എ ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ പി.വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Advertisement

Related News