ഹോണേഴ്സ് ഡിഗ്രി പ്രവേശനം

Advertisement
Featured Image

മലപ്പുറം ഗവ. കോളേജിൽ ഈ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഹോണേഴ്സ്, ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് ഹോണേഴ്സ് എന്നീ കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അപേക്ഷയും മറ്റ് രേഖകളും സഹിതം ഓഗസ്റ്റ് 22 മുതൽ 29ന് വൈകുന്നേരം നാല് മണി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീസിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ കോളേജ് വെബ്‍സൈറ്റ് വഴിയോ സമർപ്പിക്കാം. ഓഗസ്റ്റ് 31ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബർ ഒന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്യും.

Advertisement

Related News