മൊബൈൽ - ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

Advertisement
Featured Image

കേണിച്ചിറ യുവപ്രതിഭ ഗ്രന്ഥാലയത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ, ലഹരി വസ്തുക്കളുടെ അഡിക്ഷൻ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സെമിനാറും 'സ്‌ക്രീൻ ലോക്ക്' എന്ന ടെലിഫിലിമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.

യുവപ്രതിഭ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എൻ. ദിവാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം നിർവ്വഹിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.തുടർന്ന് കുട്ടികളിലെയും യുവാക്കളിലെയും മൊബൈൽ അമിതോപയോഗം പ്രമേയമാക്കിയ 'സ്‌ക്രീൻ ലോക്ക്' എന്ന ടെലിഫിലിം പ്രദർശിപ്പിച്ചു.

ഗ്രന്ഥാലയം വനിതാ കോർഡിനേറ്റർ ബിന്ദു മാധവ് സ്വാഗതം ആശംസിച്ചു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.വി.രജിത്ത്,വി.സന്തോഷ് വരദൂർ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എൻ.പി.വേണുഗോപാൽ, ലൈബ്രേറിയൻ എം.പി. മുരളീധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.നവോദയ ഫാക്കൽറ്റി കെ.ജി. സുകുമാരൻ നന്ദി രേഖപ്പെടുത്തി.

Advertisement

Related News

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്

LATEST
News Image

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു

LATEST
News Image

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; സംസ്ഥാനത്ത്‌ 5വയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും

LATEST
News Image

പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിക്കും: മന്ത്രി എ.പി അനിൽ കുമാർ

LATEST
News Image

വെളുക്കാൻ തേച്ചത് ‘പാണ്ടായി’, വൃക്ക തന്നെ ‘പണിമുടക്കി’! 17-കാരിയെ വീഴ്ത്തിയത് മെർക്കുറി ക്രീം; ഇൻഫ്ലുവൻസർ പ്രമോഷനുകൾക്ക് കനത്ത തിരിച്ചടി

LATEST
News Image