പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിക്കും: മന്ത്രി എ.പി അനിൽ കുമാർ

Advertisement
Featured Image

നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിച്ച് ഉത്തരവിറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. ഇരുളം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതും ഉടൻ പരിഗണിക്കും. പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയ സംബന്ധമായ അപേക്ഷകൾ അടുത്ത ഒരു വർഷം കൊണ്ട് പരിഹരിക്കാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവനക്കാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.


എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കളക്ടർ വി ചെൽസാസിനി, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ ബാലകൃഷ്ണൻ, സിഡ്കോ ചെയർമാൻ ടി മുഹമ്മദ്, ജില്ലാ നിർമിതി കേന്ദ്രം മെമ്പർ സെക്രട്ടറി സജിത്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

Advertisement

Related News

മൊബൈൽ - ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

LATEST
News Image

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്

LATEST
News Image

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു

LATEST
News Image

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; സംസ്ഥാനത്ത്‌ 5വയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും

LATEST
News Image

വെളുക്കാൻ തേച്ചത് ‘പാണ്ടായി’, വൃക്ക തന്നെ ‘പണിമുടക്കി’! 17-കാരിയെ വീഴ്ത്തിയത് മെർക്കുറി ക്രീം; ഇൻഫ്ലുവൻസർ പ്രമോഷനുകൾക്ക് കനത്ത തിരിച്ചടി

LATEST
News Image