വെളുക്കാൻ തേച്ചത് ‘പാണ്ടായി’, വൃക്ക തന്നെ ‘പണിമുടക്കി’! 17-കാരിയെ വീഴ്ത്തിയത് മെർക്കുറി ക്രീം; ഇൻഫ്ലുവൻസർ പ്രമോഷനുകൾക്ക് കനത്ത തിരിച്ചടി

Advertisement
Featured Image

മലപ്പുറം: സംസ്ഥാനത്ത് മെർക്കുറി വിഷാംശം അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന വ്യാപകമാകുന്നു. ഇത്തരം ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ പതിനേഴുകാരിക്ക് ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വ്യാപകമായി പ്രൊമോട്ട് ചെയ്യുന്ന ഈ ക്രീം തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്ന് പെൺകുട്ടി വ്യക്തമാക്കി.


മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനായാണ് പെൺകുട്ടി ഓൺലൈൻ വഴി വാങ്ങിയ ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഒരു വർഷത്തിന് ശേഷം കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മെർക്കുറിയുടെ അളവ് അപകടകരമാംവിധം കൂടുതലാണെന്ന് കണ്ടെത്തി.



സംശയത്തെത്തുടർന്ന് ക്രീം കേന്ദ്ര ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ അളവിലാണ് ക്രീമിൽ മെർക്കുറി ചേർത്തിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.


ഇത്തരം ക്രീമുകൾ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Advertisement

Related News

മൊബൈൽ - ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

LATEST
News Image

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്

LATEST
News Image

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു

LATEST
News Image

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; സംസ്ഥാനത്ത്‌ 5വയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും

LATEST
News Image

പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിക്കും: മന്ത്രി എ.പി അനിൽ കുമാർ

LATEST
News Image