ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, രണ്ടാം കിരീടം തേടി ഗുജറാത്തും ആര്‍സിബിയും

Advertisement
Featured Image

ഐപിഎൽ കലാശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറകളുടെ പോരാട്ടമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കിരീടപ്പോരാട്ടത്തിന്. ഏത് പ്രതിസന്ധികളിലും തളരാതെ പോരാടുന്ന കിങ് കോലിയുടെ ആർസിബി, ഏത് ലക്ഷ്യത്തിലേക്കും നിർഭയം ബാറ്റുവീശുന്ന ഗില്ലിന്‍റെ ഗുജറാത്ത്. ഐപിഎല്ലിൽ കലാശപ്പോര് കടുക്കുമെന്നുറപ്പ്.


ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തന്നെ ഫൈനലിനെത്തുന്നത് കാവ്യനീതി. ഫൈനലിന്‍റെ സമ്മർദത്തിൽ കിങ് കോലി തിളങ്ങുമെന്നാണ് ആരാധകപക്ഷം. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റൻ രജത് പാടിദാറും ക്രുനാൽ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങിൽ ആർസിബിക്ക് ആശങ്കകളില്ല. ആർസിബിയുടെ ബാറ്റിങ് യൂണിറ്റിനെ തുടക്കത്തിലേ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടൈറ്റൻസ്. സീസണിലാകെ 46 വിക്കറ്റ് നേടിയ സിറാജ്-റബാഡ പേസ് സഖ്യത്തിന്‍റെ ഓപ്പണിങ് സ്പെൽ നിർണായകമാകും. പിന്നാലെ ഹോൾഡറും പ്രസിദ്ധും റാഷിന് ഖാനും ചേരുന്നത് ആർസിബിക്ക് തലവേദനയാകും.

Advertisement

Related News