സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു.

Advertisement
Featured Image

വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് ആശംസകൾ അർപ്പിച്ചു.


23 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്.


അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ആലിയ ഫർവീൻ ഒന്നാം സ്ഥാനവും വേദ അഭിലാഷ് രണ്ടാം സ്ഥാനവും നേടി. അണ്ടർ-12 ആൺകുട്ടികളുടെ വിഭാഗത്തിൽ അമൻ അക്ബർ ഒന്നാം സ്ഥാനവും മഹിത് പി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


12 വയസിന് മുകളിലുള്ള വിഭാഗത്തിൽ അക്ഷര ജയേഷ്, ജഹാഷ് അലി, അർണവ് കെ. അനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


വയനാട്ടിൽ നിന്നുള്ള ഭാവി സൈക്ലിംഗ് താരങ്ങളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും സ്പോർട്സെൻസ് നിർണായക പങ്കുവഹിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു.


പരിപാടിക്ക് സ്പോർട്സെൻസ് സ്ഥാപകൻ ഷംലിൻ ഷറഫ്, സ്ഥാപക അംഗവും പരിശീലകനുമായ ജുനൈദ് വി, വയനാട് ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സാജിദ് നീലിക്കണ്ടി, സ്പോർട്സെൻസ് കോർ ടീം അംഗങ്ങളായ നിഷാദ്, ഷെലിൻ, ഫഹ്മി, ദിയൂഫ് എന്നിവർ നേതൃത്വം നൽകി.

Advertisement

Related News