മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു.

Advertisement
Featured Image

ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി മാർച്ച് 31-ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച്, DTPC വയനാടുമായി സഹകരിച്ച് അമ്പലവയൽ വയനാട്ടിലെ ചീങ്ങേരി റോക്ക് അഡ്വഞ്ചർ ഹില്ലിലേക്ക് മൺസൂൺ ട്രെക്കിംഗ് സംഘടിപ്പിച്ചു.

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രജിത്ത് എം, സെക്രട്ടറി ഡോ. അനീഷ് ബേബി, CDH കൺവീനർ ഡോ. ബാസിൽ മാത്യു എന്നിവരും മറ്റ് നിരവധി ഡോക്ടർമാരും ട്രെക്കിംഗിൽ പങ്കെടുത്തു. പുകയില ഉപയോഗം ക്യാൻസറിന് കാരണമാകുന്നു എന്നതിനെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് അവർ ബോധവൽക്കരണം നൽകി.

Advertisement

Related News