പ്രവേശനോൽസവം, യാത്രയയപ്പ് എന്നിവ നടത്തി

Advertisement
Featured Image

തരിയോട് പഞ്ചായത്തിലെ 8-ാം മൈൽ അങ്കണവാടിയിൽ പുതിയ കുട്ടികൾക്കുള്ള പ്രവേശനോൽസവവും, സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ മെമ്പർ സിബിൾ അദ്ധ്യക്ഷയായിരുന്നു.

ചടങ്ങിൽ അങ്കണവാടി വർക്കർ ജിൻസി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.

സെന്റ് മേരീസ് യുപി സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ സജി ജോൺ ചടങ്ങിന് ആശംസകൾ അറിയിക്കുകയും, അങ്കണവാടി നൽകിയ ആദരം ഏറ്റ് വാങ്ങുകയും ചെയ്തു.അഞ്ജുഷ ബേബി, അൽക്ക കിഷോർ, അങ്കണവാടി ഹെൽപ്പർ സിന്ധു എന്നിവർ സംസാരിച്ചു.

Advertisement

Related News