കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യ യാത്ര സർക്കാർ പോളിസിയാണ്. അതിനുള്ള പണം ബജറ്റിൽ മാറ്റിവയ്ക്കും. കെ എസ് ആർ ടി സിക്ക് മേൽ സൗജന്യ യാത്രയുടെ ബാധ്യത കെട്ടിവയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ധന സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കിയതിന് പിന്നാലെ സാമ്പത്തിക പ്രതിന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി പൊതു സ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കും. കേന്ദ്ര ഫണ്ടിന്‍റെ കാര്യത്തിൽ കഴിഞ്ഞ സർക്കാർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല. ഇടതുപക്ഷം പറയുന്ന ക്ലീഷേകൾ വച്ച് കണക്ക് തള്ളാനാവില്ല. കെ എസ് ആർ ടി സിയിൽ ഇത് പോലെ നഷ്ടം ഉണ്ടായിട്ടില്ല. ഷെഡ്യൂളും ജീവനക്കാരും കുറഞ്ഞു. എന്നിട്ടും ബാധ്യത കുറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ പണം സർക്കാർ ബജറ്റിൽ മാറ്റിവയ്ക്കും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാർഗം കാണും: സതീശൻ
Related News
കള്ളാടി മണ്ണിടിച്ചിൽ അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകി : മന്ത്രി ടി സിദ്ദീഖ്
ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്
ആഗസ്റ്റ് 22 ന് പാണ്ടിക്കടവ് സ്കൂളിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ ധർണ
മലബാർ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി
പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു

