തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും; ജ്യോതിഷാലയത്തിൽനിന്ന് പിടിച്ചെടുത്തത് കഞ്ചാവ്!

Advertisement
Featured Image

ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുടുങ്ങി ജ്യോത്സ്യൻ. കണ്ണൂർ പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവുമായി ജ്യോത്സ്യനെ പിടികൂടി. പയ്യന്നൂരിലെ പെരിയമന ജ്യോതിഷാലയത്തിലെ പി ശ്രീനാഥ് ആണ് പയ്യന്നൂർ പൊലീസിൻ്റെ പിടിയിലായത്. ജ്യോതിഷാലയം കേന്ദ്രീകരിച്ചു കഞ്ചാവടക്കം ലഹരി കൈമാറ്റം, വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും കഞ്ചാവ് പിടിച്ചെടുത്തതും.


ബുധനാഴ്ച വൈകിട്ടാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജ്യോതിഷാലയത്തിൽ പൊലീസ് എത്തിയത്. പരിശോധനയ്ക്കിടെ, ജ്യോതിഷാലയത്തിലെ അലമാരയ്ക്ക് ഉള്ളിൽ താഴേത്തട്ടിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. 5.77 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ജ്യോത്സ്യൻ ശ്രീനാഥിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Advertisement

Related News