കാർ സർവീസ് വൈകിയെന്ന് ആരോപണം; നാദാപുരത്ത് സർവ്വീസ് സെന്ററിലെ ജീവനക്കാർക്ക് മർദ്ദനം

Advertisement
Featured Image

കാര്‍ സർവീസ് വൈകിയെന്ന് ആരോപിച്ച് പേരോട് കടയില്‍ കയറി അക്രമം. ജീവനക്കാര്‍ക്ക് അക്രമത്തിൽ പരുക്കേറ്റു. നാദാപുരം പേരോട് മുക്കം ടയേഴ്‌സില്‍ ഇന്നലെ രാവിലെ പതിനൊന്നര മണിയ്ക്ക് ആണ് സംഭവം


കാര്‍ സര്‍വീസിന് കൊണ്ടുവന്ന അനസ് എന്ന വ്യക്തി ആണ് ആക്രമണത്തിന് പിന്നിൽ. മുക്കം ടയേഴ്‌സിലെ ജീവനക്കാരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി കൃഷ്ണ, സൗരവ് സുരേന്ദ്രൻ എന്നിവരെ ആക്രമിച്ചതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Advertisement

Related News