രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.
മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.
പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായിരിക്കുന്നത്.

