ഷിഗല്ല പ്രതിരോധ മുൻകരുതൽ യോഗം നടത്തി

Advertisement
Featured Image

പടിഞ്ഞാറത്തറ :ബത്തേരി താലൂക്കിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ, ക്ലീൻ ഡ്രൈവ്, ബോധവൽക്കരണക്ലാസുകൾ,കിണറുകളിൽ ക്ലോറിൻ നിക്ഷേപം,ലഘുലേഖ നോട്ടീസ് വിതരണം,സ്കൂളുകളിലും അംഗൻവാടികളിലും പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നതിന് ടീം വിസിറ്റിംഗ് തുടങ്ങിയവ സംഘടിപ്പിക്കാനും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന് പ്രത്യേക യോഗത്തിൽ തീരുമാനമായി.യോഗം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷതവഹിച്ചു.ഡോക്ടർ സുഷമ ,ഡോക്ടർ സ്റ്റെഫി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ തുടങ്ങിയവർ ക്ലാസെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാകേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി, മെമ്പർമാരായ പിസി മമ്മൂട്ടി,എൻ പി നൗഷാദ്,ശ്രീജിത്ത്,ബീന സുഹറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement

Related News