വൃത്തിഹീനമായി പ്രവർത്തിച്ച ഭക്ഷണ ശാലകൾ പൂട്ടിച്ചു.

Advertisement
Featured Image

കോട്ടത്തറ :ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള ഭക്ഷണ ശാലകൾ, സ്കൂളുകൾ, ഹോസ്റ്റൽ തുടങ്ങിയവയിൽ ശുചിത്വ പരിശോധന നടത്തി.മതിയായ രേഖകൾ ഇല്ലാതെയും, വൃത്തിഹീനമായും കോട്ടത്തറ ടൗണിൽ പ്രവർത്തിക്കുന്ന കോട്ടത്തറ മെസ്സ്, മടക്കിമല പ്രവർത്തിക്കുന്ന ഫാമിലി മെസ്സ് തുടങ്ങിയവ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം താൽക്കാലികമായി അടച്ചു പൂട്ടി. 

COTPA ഇനത്തിൽ 1000 രൂപ പിഴ ഈടാക്കി.കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹർകിഷൻ എ ജി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷാനോ സദാനന്ദൻ, ഹരിപ്രിയ എസ് എച്ച് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Advertisement

Related News