കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികൾ മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടുന്ന സി.ഡി.എസുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അംഗങ്ങളായ അപേക്ഷകർ 18നും 60നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. ഒരു അംഗത്തിന് 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വായ്പ തുക. 6.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതൽ നാല് വർഷങ്ങൾ കൊണ്ട് വായ്പതുക പലിശ സഹിതം മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102

