വയനാട് ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഉദ്ഘാടനം ചെയ്തു.

Advertisement
Featured Image

കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം കുറിച്ച് കല്പറ്റ ഡിപ്പോയിൽ മന്ത്രി ടി സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇനി മുതൽ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദന്യേ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകൾ തിരിച്ചറിയാനായി പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.


ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിൻ്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.

 ക്രിക്കറ്റ് താരം സജ്ന സജീവ് ഉദ്ഘാടന വേളയിലെ മുഖ്യ അതിഥിയായിരുന്നു.

ഉദ്ഘാടന ശേഷം മന്ത്രി ടി സിദ്ധിക്കും, ക്രിക്കറ്റ് താരം സജ്നയും വനിതാ യാത്രക്കാരും കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര ബസ്സിൽ കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ബത്തേരിക്കുള്ള ബസ്സിൽ സിവിൽ വരെ യാത്ര ചെയ്തു.

നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

Advertisement

Related News