വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനം നടത്തുന്നു. എം.എൽ.ടി ഡിപ്ലോമ അല്ലെങ്കിൽ ബിരുദവും കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോഡേറ്റയും സഹിതം ജൂൺ 26 രാവിലെ 10.30ന് മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

