സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

Advertisement
Featured Image

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്ക് ഹോസ്റ്റലുകളിലുമായി 12 സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്യു (സ്റ്റുഡന്റ്കൗണ്‍സിലിംഗ്) എന്നിവയാണ് യോഗ്യത. പ്രായപരിധി 25നും 45നും ഇടയില്‍. സ്റ്റുഡന്റ് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 26ന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കൂളുകളില്‍ താമസിച്ച് ജോലി ചെയ്യണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, മികവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. ഫോണ്‍: 04936 202232.

Advertisement

Related News