ബോണ്ടഡ് ലക്ചറര്‍ നിയമനം

Advertisement
Featured Image

മാനന്തവാടി ഗവ. നഴ്‌സിങ് കോളേജില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബോണ്ടഡ് ലക്ചറര്‍മാരെ നിയമിക്കുന്നു. സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നിന്ന് എം.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കിയവരുടെ അഭാവത്തില്‍ സ്വകാര്യ കോളേജുകളില്‍ നിന്ന് യോഗ്യത നേടി കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിമാസം 30,000 രൂപയാണ് സ്‌റ്റൈപ്പന്റ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, ആധാര്‍ എന്നിവയുമായി ജൂണ്‍ 23ന് രാവിലെ 10.30ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04935 246434.

Advertisement

Related News