നെയ്മറില്ലാതെയും ബ്രസീലിന്റെ ഗോള്‍വേട്ട; ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍, ആദ്യ പകുതിയില്‍ തന്നെ ഗോളടിച്ച്‌ ലാറ്റിനമേരിക്കൻ കരുത്തര്‍

Advertisement
Featured Image

ഹെയ്തിക്കെതിരായ മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍ ഫിഫ ലോകകപ്പില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ച മത്സരത്തില്‍ മാത്യൂസ് ക്യൂഞ്ഞ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, വിനീഷ്യസ് ജൂനിയർ ഒരു ഗോള്‍ കൂടി സംഭാവന ചെയ്തു.

ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും സ്വന്തമാക്കിയ ബ്രസീല്‍, പിന്നീട് മികച്ച പ്രതിരോധത്തിലൂടെ ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തുകയായിരുന്നു. പരിക്കേറ്റ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിലും ആത്മവിശ്വാസത്തോടെ കളിച്ച ടീമിന്, ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ലഭിച്ച ഈ വിജയം വലിയ ഉണർവാണ് നല്‍കുന്നത്.

അതേസമയം, മികച്ച വിജയത്തിനിടയിലും ബ്രസീലിയൻ ക്യാമ്പില്‍ ആശങ്ക പടർത്തുന്നത് മുന്നേറ്റ താരം റാഫീഞ്ഞയുടെ പരിക്കാണ്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന് കളം വിടേണ്ടി വന്നു.

ടീമിന്റെ നിർണായക താരമായ റാഫീഞ്ഞയുടെ പരിക്ക് വരും മത്സരങ്ങളില്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്നത് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് വലിയ തലവേദനയാകും. യോഗ്യതാ റൗണ്ടിലുടനീളം മികച്ച ഫോമിലായിരുന്ന താരത്തിന്റെ അസാന്നിധ്യം വരും മത്സരങ്ങളില്‍ ടീമിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

Advertisement

Related News