തൂഫാൻ ഗോൾസുമായി സെന്റ് ആന്റണീസ്

Advertisement
Featured Image

 കോട്ടത്തറ :ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടത്തറ സെന്റ് ആന്റണിസ് യു.പി സ്കൂളിൽ 1 മില്യൺ തൂഫാൻ ഗോൾ പരിപാടി സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് വിൻസെന്റ് പാറയിൽ ആദ്യ ഗോൾ അടിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ഗോളും ലഹരിയോടുള്ള No ആവട്ടെയെന്ന് എന്ന സന്ദേശം ഹെഡ്മിസ്ട്രസ് ലിസ്സി വി.ജെ നൽകി. അധ്യാപകരായ സി. എലിസബത്ത്, ജെസ്ലിയ, ലത, അനൂപ്, അശ്വതി, വിനയ എന്നിവർ നേതൃത്വം നൽകി.

Advertisement

Related News