മാനന്തവാടി:മാതാ അമൃതാനന്ദമയി മഠം മാനന്തവാടിയുടെ നേതൃത്വത്തിൽ കൊച്ചി അമൃത ആശുപത്രി , ന്യൂറോളജി വിഭാഗം ,അമൃത ടെലിമെഡിസിൻ, ടെലിമെഡിസിൻ സൊസൈറ്റി ഓഫ്ഇന്ത്യ (കേരളാ ചാപ്റ്റർ ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ ജൂലൈ 11 ന് രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്. അപസ്മാരം (എപ്പിലെപ്പ്സി ) വിഭാഗം ഡോക്ടർ പ്രൊഫസ്സർ സിബി ഗോപിനാഥ്(ന്യൂറോ ,എപ്പിലെപ്സി വിഭാഗം മേധാവി )
പരിശോധനക്ക് മേൽനോട്ടം വഹിക്കും.രോഗികൾ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 9562804222, 9495641303, 9387410354

