വായന വാരാചരണത്തോടനുബന്ധിച്ച് വായനവാര ഉദ്ഘാടനവും വായനയുടെ ചിറകിലേറി എന്ന പദ്ധതിയ്ക്കും തുടക്കം കുറിച്ചു.വായനവാരാചരണ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് വിൻസന്റ് പാറയിൽ നിർവഹിച്ചു. ദീപിക പത്രത്തിന്റെ വിതരണ ഉദ്ഘാടനം വിദ്യാർഥി പ്രതിനിധി സൂര്യ കിരണിന് നൽകി കൊണ്ട് മുൻ ഹെഡ് മാസ്റ്റർ ബെന്നി ആന്റണി നിർവഹിച്ചു.യോഗത്തിന് സീനിയർ അധ്യാപിക വിനയ എൻ.ഡി. സ്വാഗതവും, ശ്രീമതി വിനിത ജോസഫ് നന്ദിയും പറഞ്ഞു.

