വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്, വെറ്ററിനറി ഡിസ്പെൻസറി വെള്ളമുണ്ട എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയിൻ എട്ടാം ഘട്ടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.ലതിക, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആത്തിക ടീച്ചർ, മെമ്പർ കെ സി സുധാകരൻ, വെറ്ററിനറി സർജൻ ഡോ ഫഹ്മിദ വി, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായി.ജൂൺ 20 മുതൽ ജൂലൈ 14 വരെ യാണ് ക്യാംപെയ്ൻ നടക്കുക.
കർഷകരുടെ വീടുകളിൽ ജീവനക്കാർ എത്തി കുത്തിവെപ്പ് നടത്തുകയാണ് ചെയ്യുന്നത്.

