ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ കെമിസ്ട്രി വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു . അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും , മൊമെന്റോയും നൽകി ആദരിച്ചത് . ജില്ലയിൽ 35 വിദ്യാർഥികളാണ് കെമിസ്ട്രി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയത്. കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എം.വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു . മുണ്ടേരി സ്കൂൾ പ്രിൻസിപ്പൽ പി.ടി സജീവൻ വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി. അസോസിയേഷൻ സെക്രട്ടറി ഒജെ ബിജു, പ്രസിഡണ്ട് ബിന്ദു വിജെ, ജോയൻ്റ് സെക്രട്ടറി ബിനേഷ് രാഘവൻ എന്നിവർ സംസാരിച്ചു

