ചാരായം വാറ്റാൻ 210 ലിറ്റർ പാകപ്പെടുത്തിയ വാഷ് പിടികൂടി

Advertisement
Featured Image

നൂൽപ്പുഴ: ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ്

വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടറിന്റെ ' ഭാഗമായി നൂൽപുഴ മൂക്കുത്തി കുന്നു ഭാഗത്ത് വയനാട് എക്സൈസ് ഇൻറലിജിൻസും, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂക്കുത്തിക്കുന്ന് പാലത്തിന്റെ ഉയരത്തിലുള്ള ഗർഡ റുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച 210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്ന തായി എക്സൈസ് അറിയിച്ചു. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോ ധനയിൽ എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസ്, അസി.എക് സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സൈമൺ.കെ.എം, ഹരിദാസ് സി.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, പ്രകാശൻ കെ.വി, അനീഷ് എ. എസ്, വിനോദ് പി. ആർ, സിവിൽ എക്സൈസ് ഓഫീസർ റാഷിദ്, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അബ്ദുൽ റഹീം എം വി എന്നിവർ പങ്കെടുത്തു.

Advertisement

Related News