പൊന്നിന് കുറഞ്ഞതെല്ലാം കൂടുന്നോ? സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ നാലാം വർധനവ്

Advertisement
Featured Image

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷം നിലവിൽ വിപണിയിൽ ഒരു പരിധി വരെ സ്ഥിരത കൈവരുന്ന ലക്ഷണങ്ങളാണ് കാണുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 110 രൂപ വർധിച്ച് വില 13,195 രൂപയായി മാറി. അതേസമയം ഉയർന്ന പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 14,395 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 10,796 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 1,05,560 രൂപയായും ഉയർന്നു. ഇന്നലെ വൈകുന്നേരം പവന് 1,04,680 രൂപയായിരുന്നു വില. അതായത് ഒറ്റയടിക്ക് 880 രൂപയുടെ വലിയൊരു വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 25-ന് രാവിലെയായിരുന്നു (പവന് 1,02,760 രൂപ). എന്നാൽ അവിടെ നിന്ന് വിപണി ശക്തമായി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത്.

Advertisement

Related News