മൺസൂൺ മത്സ്യ സമൃദ്ധി, മത്സ്യ വിളവെടുപ്പ് നടത്തി

Advertisement
Featured Image

കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷ രഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ സെബാസ്റ്റ്യൻ വെള്ളാരം കാല എന്ന കർഷകന്റെ കൃഷിയിടത്തിൽ വച്ച് മത്സ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി ഹരീന്ദ്രനാഥ്, സെബാസ്റ്റ്യൻ വെള്ളാരം കാല തുടങ്ങിയവർ സംബന്ധിച്ചു.

Advertisement

Related News