യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ യാത്രകളെയും പാസ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്ന നാല് സുപ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണ അപേക്ഷകൾ മുതൽ ഇന്ത്യയിലേക്കുള്ള യാത്ര വരെ ഇനി മാറുകയാണ്.പാസ്‌പോർട്ട് നിരക്കുകളിലെ വൻ വർദ്ധനവാണ് ഒന്നാമത്തെ മാറ്റം. ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ വർദ്ധിക്കാൻ പോകുകയാണ്. ഇത് സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വർദ്ധനവാണ്. യുഎഇയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇത് ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പരിഷ്കരിച്ച നിരക്കുകൾ യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമായിരിക്കും. യുഎഇ-യിലെ ഇന്ത്യൻ മിഷനുകൾ പുതുക്കിയ പ്രാദേശിക നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.അതുപോലെ തന്നെ 36 പേജിന്റെ സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകണം. 60 പേജിന്റെ പാസ്‌പോർട്ടിന് ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർദ്ധിക്കും. ഇനി തത്കാൽ അപേക്ഷകൾക്കാണെങ്കിൽ 6,000 രൂപ വരെയും, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ 7,500 രൂപ വരെയും ചിലവ് വരും. ദിർഹത്തിലുള്ള പുതിയ നിരക്കുകൾ യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
general
പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ

