മുത്തങ്ങ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക് സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി.ലഹരി കൈവശം വെച്ച കോഴിക്കോട് ഒളവണ്ണ തറൂൽപറമ്പിൽ വീട്ടിൽ റമീഷ് അക്തർ (37) നെ അറസ്റ്റ് ചെയ്തു. 1.400 ഗ്രാം മെത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ എം.എ, അനിൽകുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ,കെ, അർജുൻ,എം എന്നിവർ പങ്കെടുത്തു.

