താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നു. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറയുന്നു. അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല. എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
Kerala
'അമ്മ ഫണ്ടില്‍ നിന്ന് ചിലര്‍ തട്ടിപ്പ് നടത്തി, ചോദ്യം ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമം'; തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍
Related News
എല്‍പിജി വിതരണത്തിലെ പ്രതിസന്ധി; ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി
ലഹരിവിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻപിടിത്തത്തിന് വിലക്ക് തുടരും
'കേപ് വർദെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ..'; മെസി പറഞ്ഞ വാക്കുകളെ കുറിച്ച് വൊസീഞ്ഞ

