വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Kalpetta
വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രം
Related News
കള്ളാടി മണ്ണിടിച്ചിൽ: ദുരിതാശ്വാസ ക്യാമ്പിൽ 33 കുടുംബങ്ങൾ
താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കണം
കള്ളാടി മണ്ണിടിച്ചിൽ; പരിസര പ്രദേശത്തെ താമസക്കാർക്ക് അവശ്യ വസ്തുക്കൾ ഉറപ്പാക്കും
ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്താന് വിമാനം അപ്രത്യക്ഷമായി; തിരച്ചില്‍ തുടരുന്നു.
മെസിയും അർജന്റീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു'; തുറന്നടിച്ച് ഈജിപ്ത് കോച്ച് ഹൊസാം ഹസൻ

