ഞാൻ കാരണം ടീം തോൽക്കുമെന്ന് ഭയന്നു, ഒടുവിൽ ദൈവം എന്നെ കൈവിട്ടില്ല'; തുറന്നുപറഞ്ഞ് ലിയോണൽ മെസി

Advertisement
Featured Image

ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തില്‍ പെനല്‍റ്റി നഷ്ടമാക്കിയതിലെ നിരാശ തുറന്നു പറഞ്ഞ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പെനൽറ്റി നഷ്ടപ്പെടുത്തിയത് തന്നെ കടുത്ത നിരാശയിലാഴ്ത്തിയെന്നും, ഒരു നിർണായക ഘട്ടത്തിൽ താൻ ടീമിനെ വ‌ഞ്ചിച്ചതായി തോന്നിയെന്നും മെസി തുറന്നുപറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ദൈവം തനിക്കായി ഒരു പ്രത്യേക നിമിഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്ന് മത്സരശേഷം മെസി കൂട്ടിച്ചേർത്തു.


മത്സരത്തിന്‍റെ 79-ാം മിനിറ്റ് വരെ 2-0 ന് പുറകിലായിരുന്ന അർജന്‍റീന, വെറും 13 മിനിറ്റുകളുടെ ഇടവേളയിലാണ് മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകത്തെ ഞെട്ടിച്ച നാടകീയ തിരിച്ചുവരവ് നടത്തിയത്. സത്യം പറഞ്ഞാൽ ഇത് വലിയൊരു ആശ്വാസമാണ്, ഞങ്ങൾക്കെല്ലാവർക്കും. ആ പെനൽറ്റി നഷ്ടപ്പെടുത്തിയ രീതിയിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയിരുന്നു. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഞാൻ എന്‍റെ സഹതാരങ്ങളെ വഞ്ചിച്ചുവെന്നാണ് എനിക്ക് തോന്നിയത്. ഞാൻ കാരണം ടീം തോല്‍ക്കുമെന്ന് ഭയന്നു. എന്നാൽ ഭാഗ്യവശാൽ, ദൈവം എനിക്കായി മത്സരത്തിന്‍റെ അവസാനത്തിൽ ഒരു പ്രത്യേക സമ്മാനം

Advertisement

Related News