തിരുവനന്തപുരം ഭാഗ്യക്കുറി വകുപ്പിൻ്റെ ഓണം ബംപർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.ടിക്കറ്റ് വിലയിൽ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് : TA, TB, TC, TD, TE, TG, TH, TJ, TK, TL
ഒന്നാം സമ്മാനം: 30 കോടി രൂപ.
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

