'സ്പെയ്നിനെ നന്നായി അറിയാം'; ലോകകപ്പ് ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Advertisement
Featured Image

ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ കടന്നതിന് പിന്നാലെ പ്രതീക്ഷകള്‍ പങ്കുവെച്ച് അർജന്‍റീനിയൻ നായകൻ ലയണൽ മെസി. സ്പെയ്നിനെതിരെയുള്ള മത്സരം തനിക്ക് സവിശേഷമായ മത്സരമായിരിക്കുമെന്ന് മെസി പറഞ്ഞു.

തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ചെലവഴിച്ച സ്പെയിനിലെ ഫുട്ബോൾ ശൈലി തനിക്ക് കൃത്യമായി അറിയാമെന്ന് ബാഴ്സലോണ മുൻ ഇതിഹാസം കൂടിയായ മെസി പറഞ്ഞു. 'മികച്ച കളിക്കാരും തികച്ചും വ്യത്യസ്തമായ കളിശൈലിയുമുള്ള കരുത്തുറ്റ ടീമാണ് സ്പെയിൻ.

വർഷങ്ങളായി അവർ പിന്തുടരുന്ന ഫുട്ബോൾ ഫിലോസഫി എനിക്ക് വളരെ നന്നായി അറിയാം. അവരുടെ കളിക്കാരെയും എനിക്കറിയാം. അതിൽ പലർക്കെതിരെയും ഞാൻ കളിച്ചിട്ടുണ്ട്, ഇപ്പോഴും ഞാൻ അവരുടെ മത്സരങ്ങൾ പിന്തുടരുന്നുമുണ്ട്. മെസി പറഞ്ഞു.

Advertisement

Related News