നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്

Advertisement
Featured Image

പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും നീന്തൽ

പരീശീലനത്തെ പ്രണയിച്ച് നീന്തൽ പരിശീലക വേഷമഴിക്കാതെ പുൽപ്പള്ളി താന്നിത്തെരുവ് പുല്ലാനിക്കാവിൽ ഡീവൻസ് മാഷ് മാതൃകമാകുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്നാരംഭിച്ച് വയനാട്ടിന്റെ എല്ലാ മേഖലകളിലു മെത്തി വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിച്ച ചരിത്രവും ഡീവൻസിന് സ്വന്ത മാണ്. ഒരു പതിറ്റാണ്ടുകാലമായി പരിശീലന ക്യാംപുകളടക്കം നടത്തി ഈ അധ്യപകൻ കുട്ടികളെ നീന്തൽ അഭ്യസിപ്പിച്ച് വരികയാണ്.പുൽപ്പള്ളി, മുള്ളൻ കൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലന ക്യാമ്പുകൾ നടത്തിവന്നിരുന്നത്. ആദ്യമെല്ലാം നീന്തൽ പരിശീലനരംഗത്തേക്ക് കടന്നുവരു ന്നവരുടെയെണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് നിരവധി പേരാണ് കൂട്ട ത്തോടെ ഈ മേഖലയിലേക്കെത്തിയതെന്ന് അധ്യാപകൻ പറഞ്ഞു.

Advertisement

Related News