രോഹിത് ശര്‍മ വിരമിക്കുന്നു?; ലോര്‍ഡ്സില്‍ അവസാന മത്സരം

Advertisement
Featured Image

ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ ജൂലൈ 19-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരിയറിലെ അവസാന ഏകദിന മത്സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായും ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.കഴിഞ്ഞ ആഴ്ച മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സാന്നിധ്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മ്മയുമായി ചര്‍ച്ച നടത്തുകയും ടീമിന്റെ ഭാവി പദ്ധതികള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. നിലവില്‍ അവസരത്തിനായി കാത്തിരിക്കുന്ന യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അതിലൂടെ 2027-ല്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിലേക്ക് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 2027 ലോകകപ്പ് പദ്ധതികളില്‍ രോഹിതിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി.

'ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള ടീമിന്റെ പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സെലക്ടര്‍മാര്‍ രോഹിതിനെ അറിയിച്ചിട്ടുണ്ട്. തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് ഏകദിനത്തില്‍ തുടരാന്‍ രോഹിത് ആഗ്രഹിച്ചിരുന്നെങ്കിലും, ഭാവി കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സെലക്ടര്‍മാര്‍ അദ്ദേഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്,' -ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

Advertisement

Related News